മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്

By Staff Reporter, Malabar News
police_attack
Ajwa Travels

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ ഗുണ്ടാസംഘം വെടി ഉതിർക്കുകയായിരുന്നു. ഗുണ്ടാസംഘത്തെ കര്‍ണാടക വിട്ട്‌ലയില്‍ കര്‍ണാടക പോലീസ് പിടികൂടി.

ഇന്നലെ അകാശത്തേക്ക് വെടിവച്ച് ഗുണ്ടാസംഘം പരിഭ്രാന്തി സൃഷ്‌ടിച്ചതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് ഡിവൈഎസ്‌പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തിയത്. എന്നാൽ സംഘം പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു.

തുടർന്ന് ഗുണ്ടാസംഘങ്ങള്‍ സഞ്ചരിച്ച 2 വാഹനം പോലീസ് പിന്തുടരുകയും ഇതിനിടെ സംഘം ഒരു കാര്‍ ഉപേക്ഷിച്ച് ഊടുവഴിയിലൂടെ രക്ഷപ്പെടുകയും ആയിരുന്നു. കാറില്‍ നിന്നു തിരയുടെ അവിശിഷ്‌ടങ്ങള്‍ കണ്ടെത്തുകയും കാര്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

മീയ്യപദവില്‍ വെച്ചാണ് പോലീസിന്റെ വാഹനത്തിനു നേരെ സംഘം വെടിവെച്ചത്. തുടർന്ന് ഇവർ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കാസര്‍ഗോഡ് പോലീസ് കര്‍ണാടക പോലീസിനു നല്‍കിയ വിവരത്തെ തുടര്‍ന്നു വാഹന പരിശോധനക്കിടെ വിട്ട്‌ല പോലീസ് സ്‌റ്റേഷനിലെ എസ്‌ഐക്ക് നേരെയും വെടി ഉയര്‍ത്തു. തുടര്‍ന്നു കര്‍ണാടക പോലീസ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല.

Malabar News: 3 മാസത്തിനിടെ 739 തീപിടുത്തം; ജില്ലയിൽ ജാഗ്രത വേണമെന്ന് അഗ്‌നിരക്ഷാ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE