കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. പടിഞ്ഞാറത്തറ കുറ്റിയാംവയലിൽ നാലംഗ മാവോയിസ്‌റ്റ് സംഘമെത്തിയതായാണ് വിവരം. അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലാണ് രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ സംഘമെത്തിയത്. ഇന്നലെ വൈകീട്ട് 6.30യോടെയാണ് സംഭവം. പടിഞ്ഞാറത്ത പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
Read Also: സ്വപ്‌ന പ്രതിയായ ഗൂഢാലോചന കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി