Sat, Jan 24, 2026
16 C
Dubai

തളിപ്പറമ്പ് കീഴാറ്റൂർ ക്ഷേത്രത്തിൽ തീപിടിത്തം; ആളപായമില്ല

കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം കത്തി നശിച്ചു. തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകിവരെ ക്ഷേത്രത്തിൽ ഭക്‌തജനങ്ങൾ ഉണ്ടായിരുന്നു. പൂരാഘോഷ പരിപാടികൾ...

കലാപ ആഹ്വാനം; റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബിആർ രാജേഷ് നൽകിയ...

കണ്ണൂരിൽ സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കത്തി നശിച്ചു; തീയിട്ടതാണോയെന്ന് സംശയം

കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ച അഞ്ചോളം വാഹനങ്ങളാണ് കത്തിയത്. ആരെങ്കിലും തീ കൊളുത്തിയതാണോ എന്ന...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 12,26,250...

കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കണ്ണൂർ: പാനൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്‌തഫയാണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം....

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...

കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്

കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ്...

കണ്ണൂരിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം

കണ്ണൂർ: തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിലെ വെള്ളാരംപാറ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പുക ഉയർന്നതോടെ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിൽ ഗതാഗത തടസം ഉണ്ടായി....
- Advertisement -