കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്.
മക്കളായ സുരജ, സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കിയ ശേഷം ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ സ്റ്റെയർ കേസിലും ശ്രീജയേയും ഷാജിയേയും ഫാനിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഷാജിക്ക് വേറെ ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.
Most Read: കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ നാളെ വിജിലൻസ് കോടതിൽ ഹാജരാക്കും