കണ്ണൂർ: ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. രാജഗിരി വഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വഴക്കുണ്ടത്തെ കൃഷിയിടത്തിൽ നാട്ടുകാരാണ് എബിന്റെ മൃതദേഹം കണ്ടത്. തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വാഴക്കുണ്ടം. പോസ്റ്റുമോർട്ടത്തിന് ശേഷം എബിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Most Read: അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും