സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ: പെരിങ്ങാടിയിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽനിന്ന് അഞ്ച് നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നാണ് വ്യാഴാഴ്‌ച 12.30ഓടെ നാടൻ ബോംബുകൾ കണ്ടെടുത്തത്.
വ്യാസമേറിയ പ്ളാസ്‌റ്റിക് പൈപ്പിനകത്ത് സൂക്ഷിച്ച ബോംബുകൾ പറമ്പിൽ കുഴിച്ചിട്ട...
കെ-റെയിൽ സ്‌ഥലമേറ്റെടുപ്പ്; കണ്ണൂരിലെ ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക് സമീപമാണ് ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്. സ്‌ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി...
മദ്യലഹരിയിൽ വീടുകയറി യുവതിക്ക് നേരെ അതിക്രമം; പോലീസ് ഓഫിസർക്കെതിരെ കേസ്
കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫിസർ ടിവി...
ക്രിസ്‌മസ്, പുതുവൽസര ആഘോഷം; എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി
കണ്ണൂർ: ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയിൽ എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി. വ്യാജ-അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെയാണ് സ്‌പെഷ്യൽ ഡ്രൈവ്...
കണ്ണൂരിൽ എസ്‌ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്‌ഡ്; പ്രതിഷേധവുമായി പ്രവർത്തകർ
കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‍മെന്റ് റെയ്‌ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്. വീടിന് മുൻപിൽ പ്രദേശത്തെ എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
രാവിലെ...
പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി;വിമർശനം
കണ്ണൂർ: സിപിഎം ചാല ഏരിയ കമ്മിറ്റി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി. ഈ അവസ്‌ഥ മുൻപ് ഉണ്ടായിട്ടില്ല. സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്‌തിപരമെന്ന് പറഞ്ഞത് ഇതിന്...
സ്‌ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ സ്‌ത്രീധനത്തെ ചൊല്ലി യുവതിക്ക് പീഡനം. വിവാഹം നടന്ന് മൂന്ന് മാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഭർത്താവിനും...
കണ്ണൂർ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു
കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ച ആൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ...







































