സ്‌ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

By Trainee Reporter, Malabar News
Dowry Case
Ajwa Travels

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ സ്‌ത്രീധനത്തെ ചൊല്ലി യുവതിക്ക് പീഡനം. വിവാഹം നടന്ന് മൂന്ന് മാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഭർത്താവ് മാതമംഗലം പേരൂരിലെ രഞ്‌ജിത്ത്‌, മാതാപിതാക്കളായ ജനാർദ്ദനൻ, രാജലക്ഷ്‌മി എന്നിവർക്ക് എതിരെയാണ് ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നത്. 2019 മാർച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ, വിവാഹം നടന്ന് മൂന്ന് മാസം തികയും മുമ്പേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് 2019 ജൂൺ മുതൽ 2021 ജനുവരി വരെ ഭർതൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും ചേർന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

Most Read: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നു; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE