കണ്ണൂരിൽ എസ്‌ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്‌ഡ്‌; പ്രതിഷേധവുമായി പ്രവർത്തകർ

By Web Desk, Malabar News
enforcement-directorate
Ajwa Travels

കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഫോഴ്‌സ്‍മെന്റ് റെയ്‌ഡ്‌. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം റെയ്‌ഡ്‌ നടത്തുന്നത്. വീടിന് മുൻപിൽ പ്രദേശത്തെ എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

രാവിലെ എട്ട് മണിക്കാണ് ഇഡി സംഘമെത്തിയത്. ചൊക്ളി പോലീസും സ്‌ഥലത്തുണ്ട്. പിന്നാലെ ‘ഇഡി ഗോ ബാക്ക്’ മുദ്രാവാക്യവുമായി എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്‌ഥലത്ത് സംഘര്‍ഷാവസ്‌ഥയുണ്ട്. കൂടുതല്‍ പോലീസ് സംഘം സ്‌ഥലത്തെത്തി. അതേസമയം എന്തിനാണ് ഇഡിയുടെ മുംബൈ സംഘം റെയ്‌ഡ്‌ നടത്തുന്നത് എന്ന് വ്യക്‌തമല്ല.

National News: ‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE