പെരിയ ഇരട്ടക്കൊലക്കേസ്; ഒന്നാം പ്രതിക്ക് പരോൾ, പ്രതിഷേധവുമായി കോൺഗ്രസ്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി എ. പീതാംബരന് പരോൾ അനുവദിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന...
ഓട്ടോയ്‌ക്ക് പിന്നിൽ കാറിടിച്ചു വിദ്യാർഥികൾക്ക് പരിക്ക്; ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്‌ക്ക്...
കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; കോഴിക്കോട്ട് ഒരാൾ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ...
കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; പ്രതികളിൽ ഉദ്യോഗസ്‌ഥരും, പലരും ഒളിവിൽ
കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി പലരും വിദ്യാർഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്.
കുട്ടിയുടെ ഫോൺ പരിശോധിച്ച...
ദേശീയപാത നിർമാണ പ്രവൃത്തി; ക്രെയിൻ പൊട്ടിവീണ് യുവാക്കൾക്ക് ദാരുണാന്ത്യം
കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വടകര മണിയൂർ പാലയാട് കെപിപി ബാബുവിന്റെ മകൻ കെകെ അശ്വിൻ ബാബു (27), മടപ്പള്ളി സ്‌കൂളിന് സമീപം...
ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം; 15ഓളം വിദ്യാർഥികൾ ചികിൽസ തേടി
കാസർഗോഡ്: കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.
തുടർന്ന് ഇന്നലെ...
മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്‌റ്റിൽ
കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്‌റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെസി മനോജ് ആണ് അറസ്‌റ്റിലായത്. പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് രാജപുരം...
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...