‘ഇസ്രയേലിന്റേത് ഭരണകൂട ഭീകരത, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ്...
ഖത്തറിന് ഐക്യദാർഢ്യം; യുഎഇ പ്രസിഡണ്ട് ദോഹയിൽ
ദോഹ: യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡണ്ടിന്റെ...
നബിദിനം; യുഎഇയിൽ സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, നീണ്ട വാരാന്ത്യം
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്‌തംബർ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. നേരത്തെ, സർക്കാർ...
സ്‌കൂൾ സമയക്രമം; ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം
അബുദാബി: പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വഴിയുള്ള അറിയിപ്പുകൾ...
അധ്യാപകർക്ക് വിസ പുതുക്കാനും പോലീസ് ക്ളിയറൻസ് നിർബന്ധം; കാലാവധിയും വെട്ടിച്ചുരുക്കി
അബുദാബി: യുഎഇയിൽ അധ്യാപകർക്ക് വിസ പുതുക്കാനും പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യുഎഇയിൽ ഉള്ളവർ പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ജോലിക്ക് പ്രവേശിക്കുമ്പോൾ മാത്രമായിരുന്നു ഇതുവരെ പോലീസ് ക്ളിയറൻസ്...
വ്യാജമദ്യ ദുരന്തം; കടുത്ത നടപടിയുമായി കുവൈത്ത്, സ്‌ത്രീകളടക്കം 67 പേർ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ കടുത്ത നടപടിയുമായി കുവൈത്ത് ഭരണകൂടം. പരിശോധനയിൽ 67 പേർ പിടിയിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ സ്‌ത്രീകളുമുണ്ട്. പത്ത് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങളും...
കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 63 പേർ ചികിൽസയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത്...
കുവൈത്തിൽ വ്യാജമദ്യം ദുരന്തം; മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ വ്യാജമദ്യം കഴിച്ച നിർമാണ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്.
മരിച്ചവരിൽ തമിഴ്‌നാട് സ്വദേശികളും...








































