കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം
കരളും വൃക്കയും ചെറുപ്രായത്തിൽ മാറ്റിവെയ്‌ക്കേണ്ടി വരുന്ന ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തി ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിൻ.
തമിഴ്‌നാട്ടിലെ സ്‌മൈൽ സെന്റ് ആന്റണി...
വലതുകൈ നഷ്‌ടപ്പെട്ടിട്ടും തളരാതെ പാർവതി; ഇടംകൈ ആയുധമാക്കി അസി.കലക്‌ടറായി
സ്വപ്‌നത്തിന് പിറകെ പോകാൻ പരിമിതികൾ തടസമാവില്ലെന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് പാർവതി. വാഹനാപകടത്തിൽ വലതുകൈ നഷ്‌ടപ്പെട്ടിട്ടും, ആൽമവിശ്വാസം കൈവിടാതെ ഇടംകൈ ആയുധമാക്കിയാണ് പാർവതി ഗോപകുമാർ തന്റെ ഐഎഎസ് സ്വപ്‌നം കൈപ്പിടിയിലൊതുക്കിയത്.
തിങ്കളാഴ്‌ച രാവിലെയാണ് പാർവതി...
കാൽതെന്നി 70 അടി താഴ്‌ചയിലേക്ക് വീണു; യുവാവിന് അൽഭുത രക്ഷ
തൊടുപുഴ: 70 അടി താഴ്‌ചയിലേക്ക് വീണ യുവാവിന് അൽഭുത രക്ഷ. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ വീണ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജ് ആണ് അപകടത്തിൽപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ...
പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും
'നാവിക സാഗർ പരിക്രമ' രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും. പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് 40,000 കിലോമീറ്റർ ദൂരം സാഹസികമായി താണ്ടിയാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലഫ്....
നാടിന് സ്വന്തമായൊരു കളിസ്‌ഥലം വേണം; ഫുട്‍ബോൾ മൽസരവുമായി ഒരു ഗ്രാമം
ഡിവൈഎഫ്ഐ കോട്ടൂളി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്‍ബോൾ മൽസരത്തിന്റെ ഏഴാം പതിപ്പിന് തുടക്കമായി. നാടിന് സ്വന്തമായൊരു കളി സ്‌ഥലം ഒരുക്കണമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ കൂടി വേണ്ടിയാണ് ടൂർണമെന്റ്.
കളിസ്‌ഥലം യാഥാർഥ്യമാക്കാൻ പ്രായ,...
സലീമിന് വീട്ടിലേക്ക് വഴിയൊരുക്കാൻ സൗജന്യമായി ഭൂമി വിട്ടുനൽകി ക്ഷേത്രം കുടുംബാംഗങ്ങൾ
താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് സ്വദേശി സലീമിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു വീട്ടിലേക്ക് ഒരു വഴി വേണമെന്നത്. വഴിക്കായി സ്‌ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് സലീം വർഷങ്ങളായി അഭ്യർഥിക്കുകയാണ്. എന്നാൽ, ബന്ധുക്കളാരും സലീമിനെ സഹായിക്കാൻ...
രണ്ടുവയസുകാരനെ തേടി 40 ഉദ്യോഗസ്‌ഥർ, 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് നായ!
കാണാതായ രണ്ടുവയസുകാരനെ 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് ഒരു വളർത്തുനായ. അരിസോണിലാണ് സംഭവം. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചുമണിക്കാണ് സെലിംഗ്‌മാനിലെ വീട്ടിൽ നിന്ന് രണ്ടുവയസുകാരനെ കാണാതാകുന്നത്.
യവാപായ് കൗണ്ടി ഷെരീഫ് ഓഫീസിൽ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ...
രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ജില്ലാ മിഷൻ; പ്രീമിയം കഫെ കൊയിലാണ്ടിയിൽ
കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്‌റ്റാൻഡിന് എതിർവശത്തുള്ള പിആർ കോംപ്ളക്‌സിൽ ആരംഭിച്ച കഫെ വനംമന്ത്രി എകെ...