Sat, Feb 21, 2026
30 C
Dubai

പെർത്തിൽ ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; ഓസീസിനെതിരെ 295 റൺസ് വിജയം

പെർത്ത്: ബോർഡർ- ഗാവസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യക്ക് 295 റൺസിന്റെ മിന്നും വിജയം. ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു....

മെസ്സി എത്തും, അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കും; സ്‌ഥിരീകരിച്ച് കായികമന്ത്രി

തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് സ്‌ഥിരീകരിച്ച് കായികമന്ത്രി വി അബ്‍ദുറഹിമാൻ. അടുത്ത വർഷമാണ് മൽസരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതർ എത്തുമെന്നും...

ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; ബാഡ്‌മിന്റൻ താരങ്ങൾ വിമാനത്തിൽ ഭോപ്പാലിലേക്ക് പോകും

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദ്ദേശം...

കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം; ആദ്യ രണ്ട് സ്വർണവും മലപ്പുറത്തേക്ക്

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം. അത്‌ലറ്റിക്‌സിൽ ആദ്യ രണ്ട് സ്വർണവും മലപ്പുറം ജില്ല സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്‌എംഎച്ച്‌എസ്‌എസ് ആലത്തിയൂർ സ്‌കൂളിലെ കെപി ഗീതുവും...

മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം; തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മൽസരങ്ങൾ പൂർത്തിയായപ്പോൾ 687...

സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...

ബലോൻ ദ് ഓർ പുരസ്‌കാരം റോഡ്രിക്ക്; അയ്‌റ്റാന ബോൺമറ്റി മികച്ച വനിതാ താരം

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളർക്കുള്ള 'ബലോൻ ദ് ഓർ പുരസ്‌കാരം' സ്വന്തമാക്കി ഇംഗ്ളീഷ് ക്‌ളബ് മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ റോഡ്രി. കഴിഞ്ഞ സീസണിൽ ക്ളബിനായും യൂറോ കപ്പ് സ്‌പെയിനിനായും...

ഹാട്രിക്കുമായി കളംനിറഞ്ഞ് മെസ്സി; ബൊളീവിയക്കെതിരെ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം

ബ്യൂനസ് ഐറിസ്: 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മൽസരത്തിൽ ബൊളീവിയയെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ജയം. ക്യാപ്റ്റൻ ലയണൽ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞ മൽസരത്തിൽ ലൗട്ടാരോ...
- Advertisement -