പാലക്കാട് ഇന്ന് മഞ്ഞ അലർട്; ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഒക്‌ടോബർ ഒന്ന് മുതൽ...
മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20...
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ കേസിലെ രണ്ടാം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെയാണ് സംഭവസ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ആയിരുന്നു സംഭവം. ഗർഭിണിയായ...
എസ്‌വൈഎസ്‍ ജില്ലാ സ്‌നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും
പട്ടാമ്പി: എസ്‌വൈഎസ്‍ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്‌ളാസ ഓഡിറ്റോറിയത്തിൽ നടക്കും. 'തിരുനബി (സ) സഹിഷ്‌ണുതയുടെ മാതൃക' എന്ന പ്രമേയം ആസ്‌പദമാക്കിയാണ് സ്‌നേഹഭാഷണം നടത്തുന്നത്;...
പാലക്കാട് നഗരസഭാ മാസ്‌റ്റർ പ്ളാൻ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
പാലക്കാട്: നഗരസഭാ മാസ്‌റ്റർ പ്ളാനിൽ പരസ്‌പരം കലഹിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. മാസ്‌റ്റർ പ്ളാൻ ദീർഘവീക്ഷണമില്ലാത്ത വെറും കടലാസ് മാത്രമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭൂമാഫിയയെ സഹായിക്കുന്ന മട്ടിലാണ് രൂപരേഖയെന്നും വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ്...
അതിതീവ്ര മഴ മുന്നറിയിപ്പ്; പാലക്കാട് വിവിധ മേഖലകളിൽ രാത്രിയാത്രാ നിരോധനം
പാലക്കാട്: ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഒക്‌ടോബർ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക്...
കരിപ്പൂർ സ്വർണക്കടത്ത് കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളെ പാലക്കാട് ജില്ലയിലെ കൊപ്പത്തും തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ കുലുക്കല്ലൂർ കൈപ്പാലത്തൊടി മുഹമ്മദ് സഫീർ (29), മുളിയൻകാവ് കൊല്ലരുതൊടി സുഹൈൽ (19) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്....
ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴയ്‌ക്ക് അരികിൽ എത്തിയ...









































