എസ്‌വൈഎസ്‍ ജില്ലാ സ്‌നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും

By Central Desk, Malabar News
The SYS District 'Sneha Bhashanam' will take place this evening
Ajwa Travels

പട്ടാമ്പി: എസ്‌വൈഎസ്‍ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹ ഭാഷണം ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്‌ളാസ ഓഡിറ്റോറിയത്തിൽ നടക്കും. തിരുനബി (സ) സഹിഷ്‌ണുതയുടെ മാതൃക എന്ന പ്രമേയം ആസ്‌പദമാക്കിയാണ് സ്‌നേഹഭാഷണം നടത്തുന്നത്; പത്രകുറിപ്പിൽ ഭാരവാഹികൾ പറഞ്ഞു.

മീലാദ് ക്യാംപയിൻ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നീ സംഘടനകളുടെ കീഴിൽ വിവിധ പദ്ധതികളാണ് വിശ്വാസികൾക്കിടയിൽ നടക്കുന്നത്. സീറത്തുന്നബി ഇന്റർനാഷണൽ അക്കാദമി കോൺഫ്രൻസ്, മീലാദ് മെഗാ ക്വിസ്, ജില്ലാതലത്തിൽ സ്‌നേഹഭാഷണം, സോൺ തലത്തിൽ ഹുബ്ബുന്നബി കോൺഫ്രൻസ്, 600 സർക്കിൾ ഘടകങ്ങൾ കേന്ദ്രീകരിച്ച് സന്ദേശ പ്രസരണം, വീടുകളിൽ ബുർദ കാവ്യ പാരായണ പൂർത്തീകരണം, മൗലിദ് പാരായണം, മഴവിൽ സംഘം വിളംബര റാലി, വിദ്യാർഥികൾക്ക് ക്യാംപസ് സ്‌നേഹ സദസുകൾ, വ്യത്യസ്‌ത പുസ്‌തക പരീക്ഷകൾ തുടങ്ങിയവ ഇതിൽ ചിലതാണ്; ഭാരവാഹികളായ എം സൈദുപ്പ ഹാജി പട്ടാമ്പി, എൻ പി അലി സഅദി വല്ലപ്പുഴ എന്നിവർ വിശദീകരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഇന്നുനടക്കുന്നസ്‌നേഹഭാഷണം ഉൽഘാടനം ചെയ്യും. എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് എംഎ നാസർ സഖാഫി പള്ളിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി റഹ്‌മതുല്ലാഹ് സഖാഫി എളമരം മുഖ്യപ്രഭാഷണം നിർവഹിക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹാജി കോങ്ങാട്, ജില്ലാ ഉപാധ്യക്ഷൻ എംവി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, എസ്‌ജെഎം സംസ്‌ഥാന സെക്രട്ടറി ഉമർ മദനി വിളയൂർ, ജില്ലാ പ്രസിഡണ്ട് ടിപിഎം കുട്ടി മുസ്‌ലിയാർ, ജനറൽ സെക്രട്ടറി യുഎ മുബാറക് സഖാഫി പാലക്കാട്, എസ്എംഎ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ഫൈസി വാക്കട, ജനറൽ സെക്രട്ടറി പിപി മുഹമ്മദ് കുട്ടി മാസ്‌റ്റർ, എസ്‌വൈഎസ്‍ ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, എസ്‌എസ്‌എഫ് സംസ്‌ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര, ജില്ലാ പ്രസിഡണ്ട് റഫീഖ് സഖാഫി പാണ്ടമംഗലം ജനറൽ സെക്രട്ടറി ഷഫീഖ് സഖാഫി കൊപ്പം എന്നിവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്ര സമ്മേളനത്തിൽ പി എസ് ബഷീർ സഖാഫി വണ്ടിത്താവളം, കെ സിദ്ധീഖ് നിസാമി അൽഹസനി പാലക്കാട്, കെ യഅ്ക്കൂബ് പൈലിപ്പുറം, യുഎ റഷീദ് അസ്ഹരി തുടങ്ങിയവർ പങ്കെടുത്തു.

Most Read: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ജനന സർട്ടിഫിക്കറ്റിലും തിരിമറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE