പാലക്കാട് ഇന്ന് മഞ്ഞ അലർട്; ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ

By Trainee Reporter, Malabar News
heavy rain palakkad
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഒക്‌ടോബർ ഒന്ന് മുതൽ 22 വരെ 16.6 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം, ജില്ലയിലെ ആറ് താലൂക്കുകളിൽ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 13 ക്യാമ്പുകളിലായി 277 കുടുംബങ്ങളിലെ 653 പേരാണ് കഴിയുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

Most Read: അതിരപ്പിള്ളിയിൽ ഉരുൾപൊട്ടിയതായി സൂചന; ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE