Sat, Jan 24, 2026
15 C
Dubai

മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മൽസ്യത്തൊഴിലാളി ആയ കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മലമ്പുഴ ഡാം പരിസരത്ത് മീൻ പിടിക്കാൻ പോകുമ്പോഴാണ് ചന്ദ്രൻ...

പാലക്കാട് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലക്കാട്: എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. ശ്രീകൃഷ്‌ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ നാലാം സെമസ്‌റ്റർ വിദ്യാർഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും...

കോട്ടത്തറ ആശുപത്രി ജീവനക്കാരെ കൈയേറ്റം ചെയ്‌ത സംഭവം; പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെ കൈയേറ്റം ചെയ്‌ത സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതിയായ അട്ടപ്പാടി സ്വദേശി അശ്വനിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ...

കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബയ്യപ്പൻ എന്ന രങ്കൻ (65) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ...

അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. വിവിധ...

അരിക്കൊമ്പന്റെ സ്‌ഥലംമാറ്റം; മുതലമടയിൽ ഹർത്താൽ ആരംഭിച്ചു

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതലമട പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. നിയമ വിദഗ്‌ധരുടെ ഉൾപ്പടെ...

അരിക്കൊമ്പൻ മിഷൻ; മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക്ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്‌ച മയക്കുവെടി വെക്കാനായിരുന്നു തീരുമാനം. അരിക്കൊമ്പനായി...

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ സമരങ്ങളും നിയമപോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും....
- Advertisement -