മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

By Trainee Reporter, Malabar News
elephent news in palakkad
Rep. Image
Ajwa Travels

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മൽസ്യത്തൊഴിലാളി ആയ കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മലമ്പുഴ ഡാം പരിസരത്ത് മീൻ പിടിക്കാൻ പോകുമ്പോഴാണ് ചന്ദ്രൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

ഓടിയടുക്കാൻ ശ്രമിച്ച കൊമ്പനെ കണ്ടു പരിഭ്രാന്തനായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രൻ നിലത്തേക്ക് വീഴുകയായിരുന്നു. ഇതോടെ ആന കാണാമറയത്തേക്ക് പോയി. വീഴ്‌ചയിൽ ചന്ദ്രന്റെ താടിയെല്ലിനാണ് പരിക്കേറ്റത്. പല്ലുകളും ഇളകിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ ചികിൽസയിലാണ്. ഇന്നലെയും ഡാം പരിസരത്ത് മീൻ പിടിക്കാൻ പോയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. പിടി പതിനാലാമൻ ആണ് മലമ്പുഴ പരിസരത്ത് ഇറങ്ങുന്നതെന്നാണ് സൂചന.

Most Read: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും ഏറ്റുമുട്ടൽ; 16 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE