സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; കായികാധ്യാപകൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
rape case
Representational Image
Ajwa Travels

പാലക്കാട്: ചാലിശ്ശേരിയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. പെരുമണ്ണൂർ സ്വദേശിയായ മുബഷീർ (23) ആണ് പിടിയിലായത്. രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ മലപ്പുറത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം എടപ്പാൾ ചങ്ങരംകുളത്തു നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശിയായ ഷബിലാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഇരുവരെയും പട്ടാമ്പി കോടതിയിൽ ഹാജരാക്കി. പത്താം ക്‌ളാസ് വിദ്യാർഥിനിയെയാണ് അധ്യാപകൻ പീഡിപ്പിച്ചത്.

പ്രതിക്ക് പെൺകുട്ടിയുമായി നേരത്തെ ഓൺലൈൻ വഴി സൗഹൃദം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെയാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. പിന്നാലെയാണ് പീഡന കഥ പുറത്തുവന്നത്. പ്രതിക്ക് മറ്റു പെൺകുട്ടികളുമായും ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Most Read: ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE