പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

By Trainee Reporter, Malabar News
Drowned to death
Rep. Image
Ajwa Travels

പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ (12), കുറ്റിപ്പുറം പേരശന്നൂർ പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത് (13) എന്നിവരാണ് മരിച്ചത്. ഇരുവരും വള്ളൂരിലെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ്.

ഇന്ന് ഉച്ചക്ക് വള്ളൂർ മേലേകുളത്തിലായിരുന്നു അപകടം. കുളത്തിൽ ഇരുവരും കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനും മീൻ പിടിക്കാനും എത്തിയതാണ്. കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെടുക്കാനായില്ല.

പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്ത ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി സെന്റ് പോൾസ് ഹൈസ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയാണ് അശ്വിൻ. അഭിജിത്ത് പട്ടാമ്പി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയും.

Most Read: കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE