കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബയ്യപ്പൻ എന്ന രങ്കൻ (65) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരമറിയുന്നത്.

ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് ബയ്യപ്പൻ. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്. അതേസമയം, ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിലും കാട്ടാനയുടെ ആക്രമണം ഉണ്ടായി. കോളനിയിലെ ലീല ചന്ദ്രന്റെ വീടിന്റെ കതകും ഷെഡും ആന തകർത്തു.

Most Read: മാനനഷ്‌ടക്കേസ്; കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE