ജില്ലയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. ആലിപ്പറമ്പ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ജുബൈർ(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്‍മാൻ(21), റാഷിദ് എന്നിവരാണ് അറസ്‌റ്റിലായത്.
നാട്ടുകൽ പോലീസ്...
അട്ടപ്പാടിയിലെ കൊലപാതകം; പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിൽ ആണെന്ന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിലിനായി തണ്ടർബോൾട്ടിന്റെ സഹായം തേടിയത്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്....
കൈക്കൂലി; പാലക്കാട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ
പാലക്കാട്: പാലക്കാട്ട് വീണ്ടും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സസ്‌പെൻഷൻ. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവെക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി. ആറ് ഉദ്യോഗസ്‌ഥരാണ് സസ്‌പെൻഷനിലായത്. മെയ് 24ന്...
ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട്ടെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിന് എതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എകെജി സെന്റർ...
അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോർ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ അടി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) അട്ടപ്പാടിയിൽ മർദ്ദനമേറ്റ്...
ശ്രീലക്ഷ്‌മിയുടെ മരണം പേവിഷബാധയേറ്റ്, വാക്‌സിനേഷനിൽ അപാകതയില്ല; പ്രത്യേക സംഘം
പാലക്കാട്: ജില്ലയിലെ മങ്കരയിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് മരിച്ച ശ്രീലക്ഷ്‌മിക്ക് പേവിഷബാധ ഏറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിക്ക് വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ, വാക്‌സിന്റെ ഗുണനിലവാരത്തിലോ അപാകതയില്ലെന്നും ഇവർ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്....
പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ
പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂട്ടാൻ തീരുമാനം. നിരക്ക് കുറച്ചതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നടപടി.
രണ്ടു ദിവസത്തിനകം കൂടിയ നിരക്ക് വാങ്ങി...
‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ
പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...







































