പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

By Trainee Reporter, Malabar News
toll rate will increase at Panniangara; The action followed the High Court order
പന്നിയങ്കര ടോള്‍ പ്ളാസ
Ajwa Travels

പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂട്ടാൻ തീരുമാനം. നിരക്ക് കുറച്ചതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നടപടി.

രണ്ടു ദിവസത്തിനകം കൂടിയ നിരക്ക് വാങ്ങി തുടങ്ങുമെന്ന് കരാർ കമ്പനി അറിയിച്ചു. പുതിയ നിരക്ക് വന്നാൽ കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 100 രൂപ നൽകേണ്ടി വരും. റിട്ടേൺ ഉൾപ്പടെ 150 രൂപയാകും. നേരത്തെ യഥാക്രമം 90ഉം 135ഉം രൂപയാണ് ഈടാക്കിയിരുന്നത്.

ബസുകളുടെ ടോൾ നിരക്ക് സിംഗിൾ യാത്രക്ക് 310 രൂപയാകും. ഇരുവശത്തേക്കും കടന്നുപോകാൻ 465 രൂപ നൽകേണ്ടി വരും. നിലവിൽ ഒരു വശത്തേക്ക് 280ഉം ഇരുഭാഗങ്ങളിലേക്കുമായി 425 രൂപയുമാണ് ഈടാക്കുന്നത്.

Most Read: സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE