ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു

By Desk Reporter, Malabar News
DYFI's killing slogan; Police registered a case
Ajwa Travels

പാലക്കാട്: മണ്ണാ‍ർക്കാട്ടെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിന് എതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ണാർക്കാട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം. ‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി’ എന്നിങ്ങനെ ആയായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രകോപന മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്.

Most Read:  സംസ്‌ഥാനത്തെ പഞ്ചായത്ത്‌ ഓഫിസുകൾ നാളെ പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE