വീര്യം കുറഞ്ഞ മദ്യം; ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി

മലപ്പുറത്ത് പ്രതിഷേധത്തിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഫ്‌ളക്‌സ് ബോർഡുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. സിവി സ്‌റ്റേഷനിലേക്കായിരുന്നു മാർച്ച്.

By Senior Reporter, Malabar News
DYFI Protest

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്‌ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടന്നത്.

ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് മുതലക്കുളത്ത് നിന്ന് ജിഎസ്‌ടി ഓഫീസ് വരെയാണ് പ്രതിഷേധം നടന്നത്. ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ ഡിവൈഎഫ്ഐ കൊടിനാട്ടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

തൃശൂർ കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കലക്‌ട്രേറ്റ് മാർച്ചിനിടെ പോലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി. മലപ്പുറത്ത് പ്രതിഷേധത്തിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഫ്‌ളക്‌സ് ബോർഡുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. സിവി സ്‌റ്റേഷനിലേക്കായിരുന്നു മാർച്ച്.

Most Read| ‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്‌തമാക്കാൻ കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE