‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ

By Desk Reporter, Malabar News
'Sri Lakshmi's treatment was not delayed'; DOMO's Report to health minister
Ajwa Travels

പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോർട് നല്‍കി.

തുടർ നടപടികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും. മരണ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങളൊന്നും ശ്രീലക്ഷ്‌മിക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യേക സംഘം ഇന്ന് വൈകിട്ട് ശ്രീലക്ഷ്‌മിയുടെ വീട് സന്ദർശിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പാലക്കാട് ഗവ. ഗസ്‌റ്റ് ഹൗസില്‍ ജൂലൈ 12ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മി (19) ആണ് പേവിഷബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മെയ് 30നാണ് ശ്രീലക്ഷ്‌മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. രണ്ടുദിവസം മുൻപ് പനി ബാധിച്ച് സ്വകാര്യ ക്‌ളിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. വ്യാഴാഴ്‌ച പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

Most Read:  രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE