Wed, Feb 25, 2026
28 C
Dubai

പാലക്കാട്ടെ അപകടം; കെഎസ്‌ആർടിസി ഡ്രൈവർ മനഃപൂർവം ഉണ്ടാക്കിയതെന്ന് മൊഴി

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബസ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കുകയായിരുന്നു എന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ പോലീസിന് മൊഴി നൽകി. ഇടത് വശത്ത് മതിയായ സ്‌ഥലമുണ്ടായിട്ടും...

വെള്ളപ്പാറയിലെ അപകട മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി...

കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ

പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ...

മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്‌ത്രീകൾക്ക് മർദ്ദനം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ്...

15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു

പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...

ആശുപത്രിയിൽ അതിക്രമിച്ച് കയറി; എൻഎൻ കൃഷ്‌ണദാസടക്കം രണ്ടുപേർക്ക് ഒന്നര വർഷം തടവ്

പാലക്കാട്: ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന കേസിൽ സിപിഎം സംസ്‌ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്‌ണദാസ്, അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന...

ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...

അട്ടപ്പാടി മധു കൊലക്കേസ്; സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറാകും....
- Advertisement -