വെള്ളപ്പാറയിലെ അപകട മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Trainee Reporter, Malabar News
Accidental death at Vellappara; KSRTC driver arrested
Ajwa Travels

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ഡ്രൈവർക്ക് വീഴ്‌ച പറ്റിയതായാണ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്‌ച പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായും, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഡ്രൈവർക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും ടി മഹേഷ് പറഞ്ഞു. അതേസമയം, അപകടം നേരിൽ കണ്ട കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഈ മാസം 7ആം തീയതിയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് ആദർശും, സബിത്തും മരണപ്പെട്ടത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്‌തമായത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ബസ് ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Most Read: ഡീസൽ വിലവർധന; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്‌ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE