ഡീസൽ വിലവർധന; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്‌ആർടിസി

By News Desk, Malabar News
KSRTC Strike
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്. കെഎസ്‌ആർടിസിയെ സംബന്ധിച്ച് വലിയ ഭാരമാണ് ഡീസല്‍ വില വര്‍ധനവിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ തുക രാജ്യത്താകെ ഈടാക്കാനാണ് കേന്ദ്രതീരുമാനം.

സംസ്‌ഥാനത്തെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകൾ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെഎസ്‌ആര്‍ടിസി ബള്‍ക് പര്‍ച്ചേഴ്‌സിന് നല്‍കി കൊണ്ടിരുന്നതെന്നും ഗതാഗതമന്ത്രി വ്യക്‌തമാക്കി. അതേസമയം, സ്‌കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനസ്‌ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ കൂട്ടിയത്. കെഎസ്‌ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആയിരുന്നു നടപടി. ലിറ്ററിന് 98 രൂപ 15 പൈസയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്‌ചയിച്ചത്.

പുതിയ നിരക്ക് പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. ഇതുമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.

Most Read: ബിജെപി പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE