പട്ടിപിടുത്തക്കാരെ ആവശ്യമുണ്ട്; നിയമനം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി
പാലക്കാട്: ജില്ലയിൽ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പട്ടിയെ പിടിക്കാൻ ആളുകളെ നിയമിക്കുന്നു. 16,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം നൽകുന്നത്. 20 പേരുടെ ഒഴിവിലേക്ക് ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരമുള്ളത്. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും...
പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; മൂന്ന് പേർ പിടിയിൽ
പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച രാത്രി എട്ട്...
ജലനിരപ്പ് കൂടി; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു
പാലക്കാട്: ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് അണക്കെട്ട് തുറന്നത്. ഇതേതുടർന്ന് ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സമീപ...
10 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ്, ഒന്നരലക്ഷം പിഴ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴ സംഖ്യ അതിജീവിതയ്‌ക്ക് നൽകാനും കോടതി...
അട്ടപ്പാടിയിൽ സർക്കാർ ഇടപെടൽ അനിവാര്യം; മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകി
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് റിപ്പോർട്. ഇതിനായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സർക്കാർ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് റിപ്പോർട് ശുപാർശ ചെയ്യുന്നു. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകളിൽ സന്ദർശിച്ച...
നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ...
വനാതിർത്തി നിർണയം; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ
മണ്ണാർക്കാട്: വനാതിർത്തി നിർണയിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്താണ് സംഭവം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ ആണ് നാട്ടുകാർ തടഞ്ഞത്. കൊടുവാളിപ്പുറം സുബ്രമഹ്ണ്യന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ്...
പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. പാലക്കാട് പ്ളായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ...








































