പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴ സംഖ്യ അതിജീവിതയ്‌ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2018ൽ ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 10 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
Malabar News: എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ കോഴിക്കോട് നഗരസഭ പ്രമേയം പാസാക്കി