പാലക്കാട്: ജില്ലയിൽ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പട്ടിയെ പിടിക്കാൻ ആളുകളെ നിയമിക്കുന്നു. 16,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം നൽകുന്നത്. 20 പേരുടെ ഒഴിവിലേക്ക് ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരമുള്ളത്. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അവസരം ഉണ്ടായിരിക്കില്ല.
തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തെരുവ് നായകളുടെ വന്ധ്യംകരണ പദ്ധതിയിലേക്കായി പട്ടിപിടുത്തക്കാരെ നിയമിക്കുന്നത്. പരാതികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നത്.
ഡോഗ് ക്യാച്ചിങ്ങ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾക്ക് മുൻഗണന നൽകുന്നുണ്ട്. സർട്ടിഫിക്കറ്റ് ഉള്ളവരുടെ അസാന്നിധ്യത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. നിയമനത്തിനായി അസൽ സർട്ടിഫിക്കറ്റും, എംപ്ളോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡുമായി 9ആം തീയതിക്കകം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
Read also: അതിർത്തികളിൽ പരിശോധന ശക്‌തം; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു