പാലക്കാട്: ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് അണക്കെട്ട് തുറന്നത്. ഇതേതുടർന്ന് ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സമീപ പ്രദേശത്തുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി. കനത്ത മഴയ്‌ക്കൊപ്പം അണക്കെട്ട് കൂടി തുറന്ന സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ നവംബർ 18ന് ആണ് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നത്. ഇതുമൂലം പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു അനുഭവപ്പെട്ടത്. യാക്കര പുഴയിലും അധികവെള്ളം എത്തിയിരുന്നു. അണക്കെട്ട് തുറക്കുന്നതിന് മുൻപ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയില്ലെന്നാണ് പരാതി ഉയർന്നിരുന്നത്. എന്നാൽ, ജലവിഭവവകുപ്പ് ഉദ്യോഗസ്‌ഥർക്ക് വിവരം കൈമാറിയെന്നായിരുന്നു തമിഴ്‌നാട് വാദിച്ചത്.
Most Read: പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസന്റെ റിമാൻഡ് കാലാവധി നീട്ടി