റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്റ് സ്ളാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്.
റിയാദിലെ കിങ് അബ്ദുല്ല റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് സിമന്റ് സ്ളാബ് പതിക്കുകയായിരുന്നു. മെട്രോ പാലത്തിന് നിന്നാണ് കാറിന് മുകളിലേക്ക് സ്ളാബ് അടര്‍ന്നു വീണത്.
അല്‍ മന്‍സൂറ ഹാളിന് മുമ്പിലെ തുരങ്ക റോഡിന് സമീപമുള്ള മെട്രോ പാതയില്‍ നിന്നുമാണ് സ്ളാബ് വീണത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചു. അതേസമയം പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Most Read: പ്രവാചകന് മുഹമ്മദ് നബിക്കെതിരെ പരാമർശം; ബിജെപി നേതാവിനെതിരെ കേസ്








































