കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ന്യൂഡെൽഹിയിലെ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ മെയ് 31ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ്. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ ബംഗാൾ സർക്കാരിനോട് നിർദേശിച്ചു. തിരികെ എത്താൻ ബംഗാൾ കേഡറിലെ 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിസംബർ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ വെള്ളിയാഴ്ച ഉണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 4 ദിവസം മുൻപാണ് ആലാപൻ ബന്ദോപാധ്യായയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയത്.
യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ കേന്ദ്രം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ് ചെയ്ത എയർബേസിൽ 15 മിനുട്ട് നേരം മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. മോദിയുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.
Read also: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട് മുല്ലപ്പള്ളി