തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘത്തിന് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കേരളത്തില്‍ പ്രതിദിനം ഉയരുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ അസ്വാഭികത ഇല്ലെന്നും, കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ കോവിഡ്, പക്ഷിപ്പനി എന്നിവ പഠിക്കാനായാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. തുടര്‍ന്ന് പക്ഷിപ്പനി സ്‌ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കുകയും, കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. തുടര്‍ന്ന് സംസ്‌ഥാനത്തെ കോവിഡ് വ്യാപനവും വിലയിരുത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുമായും കൂടിക്കാഴ്‌ച നടത്തി.
സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് പിടിച്ചു നിര്‍ത്താന്‍ സാധിച്ചതും, മരണനിരക്ക് കുറക്കാന്‍ സാധിച്ചതും നേട്ടമാണെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നിലവില്‍ കേരളത്തില്‍ ഉണ്ടാകുന്ന രോഗവ്യാപനം തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്‌മസ്, പുതുവല്‍സരാഘോഷം എന്നിവയുടെ ബാക്കിപത്രമാണെന്ന് മന്ത്രി വ്യക്‌തമാക്കി. നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടയിലാണ് സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്‌തി അറിയിച്ചിരിക്കുന്നത്.
Read also : തൃശൂരിൽ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍