തൃശൂര്‍: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ വീട്ടില്‍ ലിന്റയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് 45കാരിയായ ലിന്റയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു. തുടര്‍ന്ന് പുതുക്കാട് പോലീസിലും ഫയര്‍ ഫോഴ്സിലും വീട്ടുകാര്‍ വിവരം അറിയിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Malabar News: തിരൂരിൽ രണ്ടിടത്ത് വാഹനാപകടം; 7 പേർക്ക് പരിക്കേറ്റു