കോഴിക്കോട്: വടകരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലിശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൂർ ആക്ളോത്ത് നട പാലത്തിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തും കണ്ടെടുത്തു. കൂലിപ്പണിക്കാരനായ ചന്ദ്രൻ സ്വയം തീകൊളുത്തിയതാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: വനജ. മക്കൾ: വിജീഷ്, വിജിത്ത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല







































