തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരജി ആഗസ്റ്റ് 31ന് കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷന് നിലപാടെടുത്തെങ്കിലും ക്രിമിനല്‍ ചട്ട നിയമപ്രകാരം കക്ഷി ചേര്‍ക്കാന്‍ കഴിയുമെന്ന് കോടതി പറഞ്ഞു.
അതിനിടെ ഇതേ ആവശ്യമുന്നയിച്ച് അഭിഭാഷക പരിഷത്തും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഹരജികളിലെല്ലാം വാദംകേട്ടശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി.
പുതിയ ഹരജികള്‍ പരിഗണനക്ക് എത്തിയ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികളായ ആറ് ഇടതുനേതാക്കള്‍ നല്കിയ വിടുതല്‍ ഹരജികള്‍ പിന്നീട് പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു. മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന സുപ്രീം കോടതി നിദ്ദേശമുള്ളതിൽ വിടുതൽ ഹരജി നിലനിൽക്കില്ലെന്നാണ് സൂചന. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Read also: അതിരൂക്ഷം വാക്സിൻ ക്ഷാമം; സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല







































