അതിരൂക്ഷം വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷനില്ല

By Team Member, Malabar News
Covid Vaccination Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വാക്‌സിനേഷൻ ഇല്ലാത്തത്. കൂടാതെ ഇന്നത്തോടെ മറ്റ് ജില്ലകളിലെയും വാക്‌സിൻ സ്‌റ്റോക്ക് തീരുമെന്ന ആശങ്കയിലാണ് അധികൃതർ.

വാക്‌സിൻ സ്‌റ്റോക്കുള്ള ജില്ലകളിൽ കിടപ്പ് രോഗികൾക്ക് അടക്കം മുൻഗണന വിഭാഗത്തിൽ പെട്ടവർക്ക് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം സംസ്‌ഥാനത്ത് നാളെ കൂടുതൽ വാക്‌സിൻ ഡോസുകൾ എത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

സംസ്‌ഥാനത്ത് 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വിതരണം ചെയ്യുകയെന്നതാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ ഇനിയും 9 ലക്ഷത്തോളം ആളുകൾ ഈ വിഭാഗത്തിൽ വാക്‌സിൻ സ്വീകരിക്കാനുണ്ട്. ഇവർക്ക് ഓഗസ്‌റ്റ്‌ 15ആം തീയതിക്കുള്ളിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 2,20,88,293 ആണ്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.

Read also: ജാതി സെൻസസുമായി മുന്നോട്ടെന്ന് നിതീഷ് കുമാർ; പ്രതികരിക്കാതെ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE