തിരുവനന്തപുരം : പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികള്‍ക്ക് പിന്നാലെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ ഉള്ള കേസുകള്‍ സജീവമാകുന്നതായി സൂചനകള്‍. ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. രമേശ് ചെന്നിത്തലക്ക് ഒപ്പം തന്നെ മുന്‍മന്ത്രിമാരായ വിഎസ് ശിവകുമാർ, കെ ബാബു എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ അനുമതി നല്കി.
ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചെന്നിത്തലക്കും മറ്റ് രണ്ട് പേര്‍ക്കും എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ബാര്‍ ലൈസൻസിന്റെ ഫീസ് കുറക്കാനായി ബാറുടമകള്‍ പിരിച്ച തുക രമേശ് ചെന്നിത്തലക്കും മറ്റ് രണ്ട് പേര്‍ക്കും കൈമാറിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്നവരുടെ ഗൂഢാലോചന ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജു രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് മാണി, കെ ബാബു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു വിജിലന്‍സ് അന്വേഷണം. എന്നാല്‍ ഇപ്പോള്‍ ബിജു രമേശ് വീണ്ടും മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്താനായി സര്‍ക്കാര്‍ അനുമതി തേടിയത്. തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്കി. എന്നാല്‍ പ്രതിപക്ഷ നേതാവ്, മുന്മന്ത്രിമാർ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമായതിനാല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കൊപ്പം തന്നെ സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതി കൂടി ആവശ്യമുണ്ട്.
Read also : ഡിസംബര്‍ 31 വരെ സ്കൂളുകള്‍ തുറക്കില്ല; മുംബൈ






































