ഡിസംബര്‍ 31 വരെ സ്‌കൂളുകള്‍ തുറക്കില്ല; മുംബൈ

By Team Member, Malabar News
Malabarnews_school reopen in mumbai
Representational image
Ajwa Travels

മുംബൈ : കോവിഡ് വ്യാപനം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍ ഇക്കൊല്ലം സ്‌കൂളുകള്‍ തുറക്കില്ലെന്ന് തീരുമാനിച്ച് മുംബൈ. സ്‌കൂളുകള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ തുറക്കില്ലെന്നാണ് വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും ഡെല്‍ഹി ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ നിലനില്‍ക്കുകയാണ്.

ഡെല്‍ഹിയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന വര്‍ധന മൂലം ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സംസ്‌ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മഹാരാഷ്‌ട്രയില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടെങ്കിലും രണ്ടാംഘട്ട വ്യാപനത്തിന്റെ ഭീഷണിയിലാണ് സംസ്‌ഥാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയും മഹാരാഷ്‌ട്രയില്‍ രേഖപ്പെടുത്തുന്നുണ്ട്. മഹാരാഷ്‌ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി നിലനിന്നിരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്ന സംസ്‌ഥാനമായിരുന്നു മഹാരാഷ്‌ട്ര.

Read also : വോട്ട് കോണ്‍ഗ്രസിനെങ്കിലും സര്‍ക്കാര്‍ വരുന്നത് ബിജെപി നേതൃത്വത്തില്‍; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE