മുംബൈയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു

By News Bureau, Malabar News
school reopen-mumbai
Representational Image
Ajwa Travels

മുംബൈ: നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ നേരത്തെ അറിയിച്ചിരുന്നു.

സംസ്‌ഥാനത്തെ സ്‌കൂളുകള്‍ അടുത്ത ആഴ്‌ച മുതല്‍ മുഴുവൻ ക്ളാസുകള്‍ക്കും തുറക്കുവാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്വാദ് അറിയിച്ചു. എല്ലാ സ്‌കൂളുകളും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തിൽ ഡിസംബര്‍ മുതല്‍ കോവിഡ് കേസുകളുടെ എണ്ണം പെരുകാന്‍ തുടങ്ങിയതിനാല്‍ ഈ മാസം ആദ്യമാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ ഫെബ്രുവരി 15 വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം ജനുവരി 24 മുതല്‍ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകള്‍ കോവിഡ് പ്രോട്ടോക്കോളുകളോടെ വീണ്ടും തുറക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഈ നിര്‍ദ്ദേശം അംഗീകരിച്ചെന്നും വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്വാദ് പറഞ്ഞു.

Most Read: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE