വോട്ട് കോണ്‍ഗ്രസിനെങ്കിലും സര്‍ക്കാര്‍ വരുന്നത് ബിജെപി നേതൃത്വത്തില്‍; അരവിന്ദ് കെജ്‌രിവാള്‍

By Syndicated , Malabar News
Aravind Kejriwal on Syro Malabar church demolished case
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസിന്റെ  ദേശീയ പാര്‍ട്ടിയെന്ന സ്‌ഥാനം തകര്‍ന്നു തുടങ്ങിയെന്ന്   ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്‌ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത് തന്നെ വിചിത്രമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് പതിയെ തകര്‍ന്നു തുടങ്ങിയെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ ആ പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ടുചെയ്യുന്നതില്‍ അൽഭുതമുണ്ട്, പക്ഷെ അതേ സംസ്‌ഥാനത്ത് ബിജെപിക്കാണ് സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ സാധിക്കുക. ചില സംസ്‌ഥാനങ്ങളില്‍ ബിജെപിക്ക്  ബദലായി ജനങ്ങള്‍  കോണ്‍ഗ്രസിന് വോട്ടുചെയ്യും. എന്നാല്‍ വോട്ടെണ്ണലിന് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’, കെജ്‌രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറ്റം നടത്തിക്കൊണ്ട്  ഇരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.  പരിഹാരമായി ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ബദലായി ബിജെപിക്കെതിരെ  രാഷ്‌ട്രീയകക്ഷിക്ക് രൂപം കൊടുക്കണമെന്നും ഡെല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Read also: കുനാല്‍ കമ്രക്കെതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE