കുനാല്‍ കമ്രക്കെതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്

By News Desk, Malabar News
no-apologies-facing-contempt-charge-defiant-said-kunal-kamra
Kunal Kamra
Ajwa Travels

സ്‌റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് പുതിയ കേസ്. കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാന്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് അനുമതി നല്‍കിയത്.

അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെ പരിഹസിച്ചു കൊണ്ട് സുപ്രീം കോടതി എന്നത് സുപ്രീം ജോക്കായി മാറിയെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്‌തത്. കോടതി അലക്ഷ്യ കേസില്‍ ശിക്ഷിച്ചാല്‍ പിഴ അടക്കില്ലെന്നും ജയിലില്‍ പോകുമെന്നും കുനാല്‍ കമ്ര വ്യക്‌തമാക്കിയിരുന്നു.

Also Read: നേതൃത്വം ഇല്ലാതെ എങ്ങനെ ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകും; കപിൽ സിബൽ

അതിനിടെ, കുനാല്‍ കമ്രയുടെ ട്വീറ്റ് കോടതി ഉത്തരവില്ലാതെ നീക്കാനാകില്ലെന്ന് ട്വിറ്റര്‍ നിലപാടെടുത്തിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് ട്വിറ്റര്‍ പ്രതിനിധികള്‍ നിലപാട് വ്യക്‌തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE