റിയാദ്: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഫലപ്രദവും, സുരക്ഷിതവും ആണെന്ന് വ്യക്തമാക്കി സൗദി ആരോഗ്യപ്രതിരോധ മന്ത്രാലയം. കൂടാതെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസെടുത്ത് 4 ആഴ്ച പൂർത്തിയായാൽ രണ്ടാം ഡോസ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിൽ നിലവിൽ കുട്ടികൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി വരികയാണ്. വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് ഇതുവരെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മുതിർന്ന ആളുകൾക്ക് നൽകുന്ന ഡോസിന്റെ പകുതിയാണ് കുട്ടികൾക്ക് നൽകുന്നത്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച കുട്ടികൾ 4 ആഴ്ച കഴിഞ്ഞാൽ രണ്ടാം ഡോസ് എടുക്കുന്നതാണ് നല്ലത്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read also: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ചുനല്‍കി’






































