നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ഘടകകക്ഷി നേതാവായ ചിരാഗ് പാസ്വാൻ നിലപാട് വ്യക്‌തമാക്കിയത്‌.

By Trainee Reporter, Malabar News
Chirag Paswan Removed As Lok Janshakti Party Chief
Ajwa Travels

പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ഘടകകക്ഷി നേതാവായ ചിരാഗ് പാസ്വാൻ നിലപാട് വ്യക്‌തമാക്കിയത്‌.

അനാരോഗ്യം കാരണം നിതീഷ് കുമാർ അടുത്ത തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രിപദം ഒഴിയുമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുടെ നേതൃത്വത്തിലാകും എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അഭ്യൂഹങ്ങളുണ്ട്.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലാകും ഇന്ത്യാ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് ഉറപ്പാണ്. ജെഡിയു- ആർജെഡി സഖ്യ സർക്കാരിന്റെ കാലത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് താനില്ലെന്നും തേജസ്വിയുടെ നേതൃത്വത്തിലാകും ഇന്ത്യാ സഖ്യം മൽസരിക്കുകയെന്നും നിതീഷ് കുമാർ പലതവണ പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ട്.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE