ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് 4000 രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനം എടുത്തിരുന്നു. ചൗഹാന്റെ പ്രഖ്യാപനവും ഇതിനോട് കൂട്ടിവായിക്കണം.
നിലവില്‍ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന 6000 രൂപയുടെ ധന സഹായത്തിനൊപ്പം വര്‍ഷം തോറും ബാങ്ക് അക്കൗണ്ടില്‍ ഈ തുക കൂടി നിക്ഷേപിക്കാനാണ് തീരുമാനം.ഇതോടെ മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സഹായം പതിനായിരം രൂപയായി ഉയര്‍ന്നു. കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രണ്ട് ഗഡുക്കളായാണ് പണം കൈമാറുക എന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ഷകര്‍ക്ക് 800 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം ഭോപ്പാലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിലെ ഒഴിവുള്ള 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുള്ള രാഷ്ട്രീയ മാനങ്ങള്‍ വളരെ ഏറെയാണ്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ഉപതിരഞ്ഞെടുപ്പും നടത്താന്‍ നിശ്ചയിച്ചത്.
Read Also: കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും







































