മലപ്പുറം: ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ വ്യത്യസ്തതകളോടെ പിടിച്ച് നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഇന്ത്യയെന്ന ആശയം നഷ്ടമാകാതിരിക്കാൻ പൗരസമൂഹം ജാഗ്രത്തായിരിക്കണം; എസ്വൈഎസ് ഈസ്ററ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
രാഷ്ട്രത്തിന്റെ ജനാധിപത്യ മതേതര സോഷ്യലിസ്ററ് കാഴ്ചപ്പാട് നിലനിർത്താൻ രൂപപ്പെടുത്തിയ ആശയങ്ങളെ ദൃഢപ്പെടുത്താൻ അക്ഷരങ്ങളാൽ ഒരുക്കിയ വൻമതിലാണ് രാജ്യത്തിന്റെ ഭരണഘടന. അതിന്റെ ശക്തി കൊണ്ടുമാത്രമാണ് ഫാസിസത്തിന് അത്രവേഗം നമ്മുടെ മതേതര ബഹുസ്വര വ്യവസ്ഥിതിയെ ചവിട്ടിയരക്കാൻ കഴിയാതെ പോകുന്നത്.
ഈ തിരിച്ചറിവാണ്, ഏകാധിപത്യ അടിച്ചേൽപ്പിക്കൽ രീതികൾ സ്വീകരിച്ച് ഭരണഘടനാ ധ്വംസനത്തിന് അധികാരികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ജനകീയ പ്രതിരോധം ഉയർന്ന് വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ഇകെ.മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെപി ജമാൽ കരുളായി, എപി ബശീർ ചെല്ലക്കൊടി, അസൈനാർ സഖാഫി, അബ്ദുറഹീം, വിപിഎം ഇസ്ഹാഖ്, ശക്കീർ അരിമ്പ്ര, പി അബ്ദുറഹ്മാൻ, സിദ്ധീഖ് സഖാഫി, ഉമർ മുസ്ലിയാർ എന്നിവരും സംബന്ധിച്ചു.
Most Read: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സർക്കാരിനെ വിമർശിച്ച് ഐഎംഎ








































