മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളി,മഹല്ല് ജമാഅത്ത്, മദ്രസ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് കാന്തപുരം നാടിനായി സമർപ്പിച്ചത്.
കഠിനാധ്വാനം ചെയ്‌തും ത്യാഗങ്ങൾ സഹിച്ചും നിർമിച്ചെടുത്ത സ്‌ഥാപനങ്ങളും മഹല്ല് ജമാഅത്തുകളും അഹ്‌ലുസുന്നയുടെ നേർവഴിയിൽ തുടർന്നും ചലിപ്പിക്കാൻ അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു. നാടിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങൾ ജാതി-മത കക്ഷി രാഷ്‌ട്രീയഭേദമന്യേ ഒരുമയോടെ ചെയ്‌തു തീർക്കാൻ കമ്മിറ്റി ഭാരവാഹികൾ മുന്നിട്ടിറങ്ങണം. ഇപ്രകാരം കൂട്ടായമയിലൂടെ വിജയം വരിക്കുന്ന മാതൃകാ സ്‌ഥാപനങ്ങളായി മാറാൻ നമുക്കാകണം. സമർപ്പണ സംഗമത്തിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച കേരളമുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി കെടി ത്വാഹിർ സഖാഫി മഞ്ചേരി പറഞ്ഞു.
സമസ്‌ത ജില്ലാ സെക്രട്ടറി മിഖ്‌ദാദ് ബാഖവി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി, സോൺ പ്രസിഡണ്ട് സുലൈമാൻ ദാരിമി വല്ലപ്പുഴ, സെക്രട്ടറി ഹംസ സഖാഫി മാമ്പറ്റ, അക്‌ബർ ഫൈസി മമ്പാട്, അലവിക്കുട്ടി ഫൈസി എടക്കര, സി കെ നാസർ മുസ്‍ലിയാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
അബ്‌ദുൽ മജീദ് സഖാഫി പൊട്ടിക്കല്ല്, ശൗക്കത്ത് സഖാഫി കരുളായി, കൊമ്പൻ മുഹമ്മദ് ഹാജി, ഖാദർ ഹാജി നിലമ്പൂർ, സ്വഫ്‌വാൻ അസ്ഹരി, അശ്‌റഫ് കൂറ്റമ്പാറ നേതൃത്വം എന്നിവർ നൽകി. പ്രതിനിധികൾ മഹ്‌ളറത്തുല്‍ ബദ്‌രിയ്യയുടെ ഇജാസത്ത് (ഗുരുവിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്നത്) കാന്തപുരം ഉസ്‌താദിൽ നിന്നും നേരിട്ട് സ്വീകരിച്ചാണ് സമർപ്പണ സംഗമം സമാപിച്ചത്.
അഞ്ച് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ‘മജ്‌മഅ്’ 40ആം വാർഷിക പ്രഖ്യാപനത്തിനു സെന്റിനറി ഗാർഡ് സമർപ്പണത്തിനുമായി എത്തിയ കാന്തപുരത്തെ തക്‌ബീർ മുഴക്കിയാണ് വിദ്യാർഥികളും പൗരപ്രമുഖരും സ്വീകരിച്ചത്.
MOST READ | സ്‌ത്രീധന നിരോധന നിയമം; ദുരുപയോഗം അനുവദിക്കരുത്- സുപ്രീം കോടതി