അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സേന തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് സിആര്‍പിഎഫ് ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്.
Read also: റഫാല്‍; ഫ്രഞ്ച് കമ്പനി ഓഫ്‌സെറ്റ് കരാര്‍ പാലിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്